Thursday 10 November 2011

Guruvayoorappa

ഗുരുവായൂരപ്പാ

ഓം ശ്രീവിഷ്ണുവേചവിദ്മഹേ
വാസുദേവായധി മഹി
തന്നോ വിഷ്ണുപ്രചോദയാത്
ഓം

ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ
കദനത്തിൻ കഥചൊല്ലി കരയുമ്പോൾ
കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ
കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ


ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ
കദനത്തിൻ കഥചൊല്ലി കരയുമ്പോൾ

സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ
ഗുരുവായൂർക്കണ്ണനെ കൈ തൊഴുന്നേ
എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും
ചന്ദനത്തിരിയായ് എരിയുന്നേ

ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ
കദനത്തിൻ കഥചൊല്ലി കരയുമ്പോൾ
കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ
കാമുകി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ

ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ
കദനത്തിൻ കഥചൊല്ലി കരയുമ്പോൾ

പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന
പൂന്നിലാവാണെന്റെ ശ്യാമവർണ്ണൻ
പാൽക്കടലലകളിൽ പള്ളികൊള്ളുമ്പോഴും
മായാപതേമനം ഇവിടെയല്ലോ

ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ
കദനത്തിൻ കഥചൊല്ലി കരയുമ്പോൾ
കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ
കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ

No comments:

Post a Comment